India

ദൈവത്തെയും മോദിയെയും പരിഹസിച്ചു നാവെടുത്തില്ല, പാട്നയില്‍ രാഹുലിന്റെ വേദി ഇടിഞ്ഞുതാഴ്ന്നു

Published by

പാട്ന: അദാനിയെ സേവിക്കാനാണ് ദൈവം മോദിയെ ഭൂമിയിലേക്ക് അയച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആക്ഷേപിച്ച് നാവെടുത്തില്ല, അതിനുമുന്‍പ് അദ്‌ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന വേദി ഇടിഞ്ഞുതാഴ്ന്നു. പാടലീപുത്ര മണ്ഡലത്തിലെ പാലിഗഞ്ചില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി മിസ ഭാരതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സംഭവം.

മിസയും തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആര്‍ജെഡി നേതാവും പെട്ടെന്ന് കയറി പിടിച്ചുതുകൊണ്ട് മാത്രമാണ് രാഹുല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജനങ്ങളെ സേവിക്കാനാണ് ദൈവം തന്നെ അയച്ചിരിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചാണ് രാഹുല്‍ അദാനിയുടെ കാര്യം പറഞ്ഞത്.

മോദി വീണ്ടും പ്രധാനമന്ത്രി ആകില്ലെന്നും യുപി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഇന്‍ഡി സഖ്യത്തിന് അനുകൂലമായ കൊടുങ്കാറ്റ് വീശുകയാണെന്നും മറ്റുമാണ് രാഹുല്‍ വേദിയില്‍ അവകാശപ്പെട്ടത് . തന്നെ ദൈവം അയച്ചതാണെന്ന മോദിയുടെ കഥ തെരഞ്ഞെടുപ്പ് ശേഷം അന്വേഷണ ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദാനിയെ കുറിച്ച് ഇ.ഡി. ചോദിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടെയാണ് ദൈവത്തിന്‌റെ അദാനി സ്‌നേഹത്തെ കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചത്.

അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് വംശീയ പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തി. പദ്ധതിയില്‍ നിന്ന് കാലാവധി കഴിയുമ്പോള്‍ പുറത്താക്കുന്ന നാലു പേരില്‍ മൂന്നുപേരും ആദിവാസി, ദളിത് ന്നോക്ക, ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കുമെന്നും ജോലിയില്‍ സ്ഥിരപ്പെടുത്തുന്നത് സമ്പന്ന വിഭാഗത്തില്‍ പെട്ടയാളെ ആയിരിക്കുമെന്നും രാഹുല്‍ ആരോപിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by