തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പു ശേഖരിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് 2815 ഗുണ്ടകളുണ്ട്. കഴിഞ്ഞവര്‍ഷത്തെ ആഭ്യന്തര വകുപ്പ് കണക്കില്‍ 2300 ഗുണ്ടകളാണ് ഉണ്ടായിരുന്നത്. അതായത് സംസ്ഥാനത്ത് അഞ്ഞൂറോളം ഗുണ്ടകള്‍ വര്‍ധിച്ചിട്ടുണ്ട്.
ഒന്നര വര്‍ഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമങ്ങളും ഗുണ്ടകള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് യുവാവിനെ പട്ടാപ്പകല്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതോടെ ഗുണ്ടാ ആക്രമണം സംബന്ധിച്ച് പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. എന്നാല്‍ പോലീസുമായുള്ള ഗുണ്ടകളുടെ ബന്ധവും രാഷ്ട്രീയ ഇടപെടലും ഗുണ്ടകള്‍ക്കു സുരക്ഷയൊരുക്കി.
നിരവധി തവണ ഗുണ്ടാ വേട്ടയ്ക്ക് പോലീസ് ഇറങ്ങിയെങ്കിലും ഗുണ്ടകളെല്ലാം സുരക്ഷിതരായി ഒളിവില്‍ പോയി. പോലീസിന്റെ സ്പെഷല്‍ ഡ്രൈവില്‍ പോലും 150ല്‍ താഴെ ഗുണ്ടകളെ മാത്രമാണ് പിടികൂടാനായത്.
ഇതിനെ തുടര്‍ന്ന് ഗുണ്ടകളുടെ അഴിഞ്ഞാട്ടം കര്‍ശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ചതാണ്. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന് നിര്‍ദേശം.
എന്നാല്‍ ആ റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് ഗുണ്ടയുടെ വീട്ടിലെ വിരുന്നില്‍ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: