കോട്ടയം: എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്,സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
മാനേജ്മെന്റ് , ലക്ഷ്വദ്വീപ് ക്വാട്ടകളിലും വികലാംഗ, സ്പോര്‍ട്സ്, കള്‍ച്ചറര്‍ ക്വാട്ടകളിലും ഓണ്‍ലൈനിലാണ് അപേക്ഷ നല്‍കേണ്ടത്. അക്കക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോള്‍ നല്കിയ ഓണ്‍ലൈന്‍ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം,പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, അക്കാദമിക് വിവരങ്ങള്‍(മാര്‍ക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ ആവശ്യമെങ്കില്‍ തിരുത്താം. നിര്‍ദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് നിര്‍ബന്ധമായും അപ്ലോഡ്ചെയ്യണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക ് അപേക്ഷിക്കുന്നവരും റവന്യു അധികൃതരുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ഓണ്‍ലൈനില്‍ നല്‍കണം. എയ്ഡഡ് കോളജുകളില്‍ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളില്‍ പ്രവേശനം തേടുന്നവര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയുംഅപേക്ഷകരില്നിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്മെന്റ് സര്‍വകലാശാല നേരിട്ട് നടത്തും. എയ്ഡഡ്, എയ്ഡഡ് ഫോര്‍വേഡ് കമ്യൂണിറ്റി കോളജുകളിലെ എഴുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പത്തു ശതമാനം കമ്യൂണിറ്റി മെറിറ്റ്സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക്വേഡ് കമ്യൂണിറ്റി കോളജുകളിലെ അറുപത്ശതമാനം മെറിറ്റ് സീറ്റുകളിലേക്കും ഇരുപത ് ശതമാനം കമ്യൂണിറ്റി മെറിറ്റ്സീറ്റുകളിലേക്കും സര്‍ക്കാര്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്വാശ്രയകോളജുകളിലെ അന്‍പത് ശതമാനം സീറ്റുകളിലേക്കും സര്‍വകലാശാല നേരിട്ട് ഏകജാലകം വഴിയായിരിക്കും പ്രവേശനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: