കോട്ടയം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഇന്നുമുതല്‍ പ്രഥമം പ്രതിരോധം പദ്ധതിയുമായി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസ്. പ്രതിരോധ നടപടികള്‍ ജൂണ്‍ 21 വരെ തുടരും. ഇന്നും നാളെയും ജില്ലയിലെ എല്ലാ കിണറുകളും ക്‌ളോറിനേറ്റ് ചെയ്യാനാണ് തീരുമാനം. പൊതുകിണറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലും സ്വകാര്യ കിണറുകള്‍ ഉടമകളുടെ സഹായത്തോടെയും ക്‌ളോറിനേറ്റ് ചെയ്യും.
മെയ് 29 ജൂണ്‍ 5, 12, 19 തീയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊതുക് ഉറവിട നിര്‍മാര്‍ജനം നടത്തും. ശുചിത്വം പാലിക്കേണ്ടതിന്റെയും ആരോഗ്യകരമായ ശീലങ്ങളുടെയും ആവശ്യകത മുന്‍നിര്‍ത്തിയുള്ള ക്ലാസുകളും നടത്തും. ജൂണ്‍ 1,2,3 തീയതികളില്‍ കാര്‍ഷിക മേഖല കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക.
കര്‍ഷക തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ വീടുകളില്‍ എത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. 30 ജൂണ്‍ 6,13, 20 തിയതികളില്‍ കടകളും ഓഫീസുകളും കേന്ദ്രീകരിച്ച് കൊതുക് ഉറവിട നിര്‍മാര്‍ജനം നടത്തും. മെയ് 31 ജൂണ്‍ 7, 14 ,21 തീയതികളില്‍ കുടുംബശ്രീ, അംഗന്‍വാടി വാളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി കൊതുക് ഉറവിട നിര്‍മാര്‍ജനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: