പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആനായാസം ജയിച്ച് വമ്പന്‍ താരങ്ങളായ കാര്‍ലോസ് അല്‍കാരസും ഗ്രിഗറി ദിമിത്രോവും. വനിതാ താരങ്ങളില്‍ ജപ്പാന് താരം നവോമി ഓസാക്കയും ആദ്യ മത്സരം ജയിച്ചു മുന്നേറി.
ഫ്രഞ്ച് ഓപ്പണ്‍ 2024ലെ ഉദ്ഘാടന ദിവസമായ ഇന്നലെ മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍കാരസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ടത് അമേരിക്കുയടെ ജെ.ജെ. വോള്‍ഫിനെയാണ്. മുന്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായ അല്‍കാരസ് തീര്‍ത്തും അനായാസമായാണ് മത്സരം അവസാനിപ്പിച്ചത്. സ്കോര്‍ 6-1, 6-2, 6-1നാണ് സ്പാനിഷ് താരം ആദ്യ കടമ്പ കടന്നത്.
മറ്റൊരു പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ അമേരിക്കന്‍ താരത്തെ തോല്‍പ്പിച്ചാണ് ഗ്രിഗര്‍ ദിമിത്രോവും മുന്നേറിയത്. അലക്സാണ്ടര്‍ കോവസെവിച്ചിനെ തോല്‍പ്പിച്ചാണ് ദിമിത്രോവിന്റെ വിജയം. നേരിട്ടുള്ള സെറ്റിന് സ്കോര്‍ 6-4, 6-3, 6-4നാണ് ദിമിത്രോവ് മത്സരം പൂര്‍ത്തിയാക്കിയത്.
എട്ടാം സീഡ് താരമായി ഇറങ്ങിയ ഹുബേര്‍ട്ട് ഹര്‍ക്കാക്സ് ജപ്പാന്റെ ഷിന്റാരോ മോക്കിസുക്കിയില് നിന്ന് കടുത്ത പരീക്ഷണമാണ് നേരിട്ടത്. ആദ്യ റൗണ്ട് കടക്കാന്‍ അഞ്ച് സെറ്റും ഹര്‍ക്കാക്സിന് വേണ്ടി വന്നു. സ്കോര്‍ 4-6, 6-3, 3-6, 6-0, 6-3.
ആറാം സീഡ് താരമായി ഇറങ്ങിയ ആേ്രന്ദ റുബ്ലേവിനും ജപ്പാന് എതിരാളിയില്‍ നിന്നും വലിയ വെല്ലുവിളി നേരിട്ടു. ടാരോ ഡാനിയേല്‍ ആണ് റുബ്ലേവിന് മുന്നില്‍ പൊരുതി തോറ്റത്. സ്കോര്‍ 6-2, 6-7(3-7), 6-3, 7-5.
17-ാം സീഡ് താരമായി ഇറങ്ങിയ യുഗോ ഹംബേര്ട്ടിനെ ഇറ്റാലിയന്‍ താരം ലോറെന്‍സോ സോനെഗോ താല്‍പ്പിച്ചു. മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ബ്രാന്‍ഡന്‍ നകാഷിമ, ഷാങ് ചിചെന്‍, പെഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ വിജയിച്ചു.
വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജപ്പാന്‍കാരി നവോമി ഒസാക്കയുടെ മത്സരമാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. ഇറ്റലിയില്‍ നിന്നുള്ള ലൂസിയ ബ്രൊന്സേറ്റിയ കീഴടക്കിയ നവോമി രണ്ടാം റൗണ്ടില്‍ കടന്നു. സ്കോര്‍ 6-1, 4-6, 7-5
ഒമ്പതാം സിഡ് താരമായി ഇറങ്ങിയ യലേന ഓസ്റ്റപെങ്കോ ആദ്യമത്സര എതിരാളി ജാക്വലിന് ക്രിസ്റ്റിയാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം തകര്‍ത്തു. സ്കോര്‍ 6-4, 7-5
സീഡില്ലാ താരമായി ഇറങ്ങിയ ചൈനയുടെ വാങ് യഫാന്‍ ആദ്യ മത്സരത്തില്‍ നേരിട്ടുള്ള സെറ്റ് വിജയവുമായാണ് മുന്നേറിയത്. മരിയ ടിമോഫീവയെ ആണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-3
പ്രതികരിക്കാൻ ഇവിടെ എഴുതുക: