പനാജി: ഗോവയില്‍ അമിത വേഗത്തിലെത്തിയ ബസ് റോഡരികിലെ കുടിലുകളിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരിലൊരാള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ വെര്‍ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് തൊഴിലാളികള്‍ താത്ക്കലികമായി നിര്‍മിച്ച തമസസ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തകര ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച മൂന്ന് കുടിലുകളില്‍ ബിഹാറില്‍ നിന്നുള്ള ഒന്‍പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എസ്റ്റേറ്റിലേക്കുള്ള റോഡ് നിര്‍മാണത്തിനായി എത്തിയതാണിവര്‍.
ടെലികമ്യൂണിക്കേഷന്‍സ് ഉപകരണങ്ങളുടെ നിര്‍മാണവും വിതരണവും നടത്തുന്ന റോസന്ബര്ഗര് ഇന്റര്‍കണക്റ്റഡ് കമ്പനിയിലെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് ആരോപണം. ബസിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: