ക്വാലലംപുര്‍ : മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് പരാജയം. ചൈനീസ് താരം വാങ് ഷിയിയോടാണ് സിന്ധു തോറ്റത്. സ്‌കോര്‍ 21-16, 5-21,16-21.
ആദ്യ സെറ്റ് സിന്ധു വിജയിച്ചു. എന്നാല്‍ തിരിച്ചടിച്ച വാങ് ഷിയി തുടര്‍ന്നുള്ള സെറ്റുകള്‍ നേടി വിജയമുറപ്പിക്കുകയായിരുന്നു.
മുന്‍പ് മൂന്നു തവണ വാങ് ഷിയിയുമായി ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും സിന്ധുവാണ് വിജയിച്ചത്.ഒരു വര്‍ഷത്തിനു ശേഷമാണ് സിന്ധു ഒരു അന്താരാഷ്‌ട്ര ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക