Kerala

പതിനഞ്ച് കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയില്‍

Published by

ചെങ്ങന്നൂര്‍: നിരവധി ക്രിമിനല്‍ കേസ് പ്രതികളും കൂട്ടാളികളും 15 കിലോ കഞ്ചാവുമായി പിടിയില്‍. ഒറീസയില്‍ നിന്ന് കാര്‍മാര്‍ഗ്ഗം കൊണ്ടുവരുമ്പോള്‍ ചെങ്ങന്നൂരില്‍ വെച്ചാണ് ജില്ല ലഹരി വിരുദ്ധ സ്‌കാഡിന്റെയും ചെങ്ങന്നൂര്‍ പോലീസിന്റെയും പിടിയിലായത്.

ചെങ്ങന്നൂര്‍ തുണ്ടിയില്‍ പള്ളാത്ത് സുജിത്ത്(29), ചെങ്ങന്നൂര്‍ ഉമ്മറത്തറ മംഗലം സംഗീത്(സഞ്ജു – 29), ചെങ്ങന്നൂര്‍ ചെമ്പകശേരി വാഴമംഗലം കിരണ്‍(കീരി – 24), പത്തനംതിട്ട കിടങ്ങൂര്‍ തൊണ്ടയില്‍ മുടയില്‍ അമല്‍ രഘു(28), ചെങ്ങന്നൂര്‍ മംഗലം കല്ലൂരക്കല്‍ സന്ദീപ് (26), ചെങ്ങന്നൂര്‍ മംഗലം തുണ്ടിയില്‍ ശ്രീജിത്ത്(കണ്ണന്‍-31)എന്നിവരെയാണ് ഇവര്‍ യാത്ര ചെയ്തു വന്ന വാഹനങ്ങള്‍ സഹിതം ചെങ്ങന്നുര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ വെച്ച് പോലീസ് പിടികൂടിയത്.

ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേത്വത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ. എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചെങ്ങന്നൂര്‍ ഐഎസ്എച്ച്ഒ ദേവരാജന്‍, എസ്‌ഐമാരായ വിനോജ്, അസിസ്, രാജിവ്, എഎഎസ്‌ഐ സെന്‍കുമാര്‍, എസ്‌സിപിഒമാരായ ഹരികുമാര്‍, അരുണ്‍, രാജേഷ്, ജിന്‍സന്‍, സ്വരാജ് എന്നിവരും ജില്ലാ പോലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കിരണും സംഗീതും എന്‍ഡിപിഎസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 5000 രൂപയ്‌ക്ക് ഒറിസായില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് നാട്ടില്‍ മൂന്ന് ഗ്രാമിന് 500 രൂപയുടെ ചെറുപൊതികളാക്കിയാണ് ഇവര്‍ വില്‍ക്കുന്നത്.

ഒരു കിലോ കഞ്ചാവ് നാട്ടില്‍ എത്തിച്ച് വില്‍ക്കുമ്പോള്‍ ആയിരങ്ങളാണ് ലഭിക്കുന്നത്. ക്രിമിനല്‍ പഞ്ചാത്തലം ഉള്ളവരെ രഹസ്യമായി നിരിക്ഷിക്കുന്നതിന്റെ ഫലമായാണ് ജില്ലയില്‍ വന്‍ തോതില്‍ മയക്ക്മരുന്നുകള്‍ പിടികൂടാന്‍ സാധിക്കുന്നതെന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ലഹരി മാഫിയായ്‌ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by