ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരെ പിണിയാളെന്നും മുഖസ്തുതിക്കാരെന്നും വിളിച്ച് പരിഹസിച്ച രാഹുല്‍ ഗാന്ധിയ്ക്ക് കണക്കിന് മറുപടി നല്കി മാധ്യമപ്രവര്‍ത്തക റൂബികാ ലിയാഖത്ത്. പ്രമുഖ ടിവി ജേണലിസ്റ്റാണ് റൂബികാ ലിയാഖത്ത്.
റൂബികാ ലിയാകത്തിന്റെ ചോദ്യത്തിന് മുന്പില് ഉത്തരമില്ലാതെ പതറുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. “ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദി 71 അഭിമുഖങ്ങള്‍ നല്കി, ഏതാണ്ട് എല്ലാ ചോദ്യങ്ങളും നേരിട്ടു. അതിന് ഉത്തരങ്ങളും നല്കി. ചൈന, പാകിസ്ഥാന്, നുഴഞ്ഞുകയറ്റം, പണപ്പെരുപ്പം തുടങ്ങി എല്ലാ പ്രശ്നങ്ങള്‍ക്കും മോദി ഉത്തരം നല്‍കിക്കഴിഞ്ഞു. താങ്കളോ? ആരാണ് താങ്കളെ തടഞ്ഞുനിര്‍ത്തുന്നത്. കുറഞ്ഞപക്ഷം ഒരു അഭിമുഖമെങ്കിലും നല്‍കിക്കൂടേ?”- രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് റൂബികാ ലിയാഖത്ത്.
കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ ജേണലിസ്റ്റുകളെ ചംചി (പിണിയാള്‍, മുഖസ്തുതിക്കാര്‍ എന്നീ അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക്) എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഇതിനും റൂബികാ ലിയാഖത്ത് മറുപടി നല്കി:”രാഹുല്‍ ഗാന്ധി താങ്കളുടെ ഉപദേശകര്‍ തന്നെ താങ്കളെ ഒരു രാഷ്ട്രീയക്കാരന് പകരം ട്രോളര്‍ ആക്കി മാറ്റിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും നിരാശ, രാഹുല്‍ ഗാന്ധി? വാക്കുകള്‍ പറയുമ്പോള്‍ ഒരു മാന്യതയും കല്പിക്കുന്നില്ല. ഒരു അന്തസ്സും പാലിക്കുന്നില്ല. ”
മോദിജീ, താങ്കള്‍ എന്തുകൊണ്ടാണ് ഇത്രയൊക്കെ യാത്ര ചെയ്തിട്ടും, ഇത്രയധികം രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തിട്ടും ക്ഷീണിക്കാത്തത്?- എന്ന് ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധി ജേണലിസ്റ്റുകളെ ചംചി (പിണിയാള്‍, മുഖസ്തുതിക്കാര്‍ എന്നീ അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക്) എന്ന് വിളിച്ചത്. ഇതിന് റൂബികാ ലിയാഖത്ത് രാഹുല്‍ഗാന്ധിക്ക് നല്കുന്ന അടുത്ത മറുപടി ഇതാണ്:” രാഹുല്‍ ഗാന്ധി, ചംചി, ചംച സംസ്കാരത്തിന്റെ കാലമെല്ലാം കഴിഞ്ഞുപോയി”. മാധ്യമപ്രവര്‍ത്തകരെ മുഖസ്തുതിക്കാരായി നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസ് സംസ്കാരത്തെ വിമര്‍ശിച്ചുകൊണ്ടാണ് റൂബിക ലിയാഖത്തിന്റെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: