കോട്ടയം: മഹാത്മാഗാന്ധി സര്‍വലാശാലയിലെ ഡിപ്പാര്‍ട്ട് മെന്റ് ഓഫ ് ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. അപ്ളൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക് , ഓര്‍ഗാനിക്
ഫാമിംഗ് എന്നിവയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍. ഓര്‍ഗാനിക് ഫാമിംഗ്, യോഗിക് സയന്‍സ് എന്നിവയിലാണ് ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നത്.യഥാക്രമം മെയ് 27, 28, 29, 30 തീയതികളില്‍ സര്‍വകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരായി അഡ്മിഷന് എടുക്കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, രണ്ട് ഫോട്ടോ, കോഴ്സ് ഫീസ് എന്നിവ നല്‍കണം.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക്സ് കോഴ്സില്‍ പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്്. മലയാളം എഴുതാനും വായിക്കാനും അറിയുന്ന 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക ് ഓര്‍ഗാനിക് ഫാമിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കാം. രണ്ടു കോഴ്സുകള്‍ക്കും 5200 രൂപയാണ് ഫീസ്. ഓര്‍ഗാനിക ് ഫാമിംഗ് ഡിപ്ലോമ കോഴ്സ് പത്താം ക്ലാസും സര്‍വകലാശാല നടത്തുന്ന ഓര്‍ഗാനിക് ഫാമിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സും ജയിച്ചവര്ക്കുള്ളതാണ്. സര്‍വകലാശാല നടത്തുന്ന യോഗിക് സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചവര്‍ക്ക് യോഗിക് സയന്‍സ് ഡിപ്ലോമ കോഴ്സിന ് ചേരാം. രണ്ടു ഡിപ്ലോമ കോഴ്സുകളുടെയും
ഫീസ് 8300 രൂപയാണ്. ഫോണ്‍: 0481-2733399, 08301000560.
പ്രതികരിക്കാൻ ഇവിടെ എഴുതുക: