മുംബൈ : 2024ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര മത്സരത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പരിക്കേറ്റ് പിന്മാറി. അടുത്തിടെ ഇന്ത്യയിൽ നടന്ന ഫെഡറേഷൻ കപ്പിൽ മത്സരിച്ച ചോപ്രയ്‌ക്ക് അഡക്‌റ്റർ മസിലിന് പരിക്കേറ്റിരുന്നു.
ഈ ആഴ്ച ചെക്ക് റിപ്പബ്ലിക്കിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പാഴാണ് പരിക്ക്. “ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയുടെ സന്ദേശം സംഘാടകർ ശ്രദ്ധിച്ചു. രണ്ടാഴ്ച മുമ്പ് പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം (അഡക്‌ടർ മസിൽ) അദ്ദേഹത്തിന് ഓസ്ട്രാവയിൽ എറിയാൻ കഴിയില്ല,” പ്രസ്താവനയിൽ പറയുന്നു. പകരം നീരജ് ഒരു അതിഥിയായി പരിപാടിയിൽ എത്തുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
ഭുവനേശ്വറിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ 82.27 മീറ്റർ ചാടിയാണ് നീരജ് ചോപ്ര സ്വർണം നേടിയത്. മെയ് 15 ബുധനാഴ്ച കലിംഗ സ്റ്റേഡിയത്തിൽ നാല് ത്രോകൾക്ക് ശേഷം ഒളിമ്പിക് ചാമ്പ്യൻ നിർത്തി.
2022 ൽ സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ അദ്ദേഹം നേടിയ 88.94 മീറ്ററിൽ നിന്ന് വളരെ താഴെയായിരുന്നു ത്രോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: