ന്നാ താൻ കേസ് കൊട് എന്ന വിജയ ചിത്രത്തിന് ശേഷം നിരൂപക ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ചിത്രത്തിൽ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങൾ കഴിഞ്ഞാൽ സിനിമയിലുടനീളം ശ്രദ്ധ നേടിയ കഥാപാത്രമാണ് നടൻ സുധീഷ് അവതരിപ്പിച്ച സുധാകരൻ നാഹർ. കേരളത്തിൽ സുധാകരൻ എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും നാഹർ എന്നത് മലയാളികൾക്ക് പരിചയമില്ല. എന്നാൽ നാഹർ എങ്ങനെ വന്നും എന്ന് പറയുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.നാഹർ അല്ല, അത് ഹിന്ദു ജാതിയായ നായർ എന്നാണ് ആദ്യം പേരുണ്ടായിരുന്നത്. നായർ എന്നത് ഉപയോഗിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുവദിക്കാത്തതിനെ തുടർന്നാണ് പകരം നായർ നാഹർ എന്നാക്കേണ്ടി വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സിനിമയ്‌ക്ക് തിരുത്തലോടുകൂടി യു സർട്ടിഫിക്കെറ്റാണ് സെൻസർ ബോർഡ് നൽകിയത്. സെൻസറിംഗ് സമയത്ത്, ഏകദേശം 1 മിനിറ്റും 25 സെക്കൻഡുള്ള സീൻ തിരുത്താൻ ആവശ്യപ്പെട്ടിരുന്നു. സിനിമകൾ നമുക്ക് ഇഷ്ടമുള്ള രീതിയിൽ നിർമ്മിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത കാലത്താണ് നമ്മൾ സിനിമകൾ നിർമ്മിക്കുന്നത് എന്നുകൂടി ചന്തിക്കേണ്ടതുണ്ട്. നായർ എന്ന ജാതി പേര് സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സെൻസർ [ബോർഡ്] ഒരു പ്രശ്നമാക്കിയതിനാലാണ് ഞങ്ങൾ അത് നഹർ എന്നാക്കിയത്, സംവിധായകൻ പറഞ്ഞു.
എന്നാൽ നിങ്ങൾ സിനിമ കണ്ടാൽ മനസിലാകും ഞങ്ങൾ ഏത് പേരാണ് (അല്ലെങ്കിൽ ജാതിയാണ്) പരാമർശിക്കുന്നതെന്ന് വളരെ വ്യക്തമാണ്. അപ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത്, അത് കൂടുതൽ വഷളാക്കുകയേയുള്ളൂ. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയാണിത്, ജാതികളുടെ പേരിടാതെ ഞാനെങ്ങനെ അതേ കുറിച്ച് പറയും?, ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൊതുവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: