തൃശൂർ: എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്. പാമ്പ് നിരവധി തവണ യുവാക്കളെ കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
തികച്ചും അശാസ്ത്രീയമായാണ് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും, മറ്റേയാൾ പ്രദേശവാസിയുമാണ്. ഒന്നിലധികം തവണ പാമ്പിനെ വേദനിപ്പിക്കുന്ന തരത്തിലാണ് യുവാക്കൾ പിടികൂടിയത്. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം. അതേസമയം വനംവകുപ്പ് അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: