ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ. ജയലളിത യഥാര്‍ത്ഥ ഹിന്ദു നേതാവായിരുന്നുവെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ അഭിപ്രായപ്രകടനം. ജയലളിത ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തമിഴ്നാട്ടില്‍ മറ്റാരെക്കാളും വലിയ ഹിന്ദു നേതാവായിമാറുമായിരുന്നു, അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തിന് തമിഴ്നാട്ടില്‍ വലിയ സാധ്യതകളുണ്ട്. ജയലളിതയുടെ മരണത്തോടെ ശൂന്യമായ മേഖല പ്രയോജനപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കും. ഹിന്ദു വോട്ടര്‍മാര്‍ സ്വഭാവികമയും തങ്ങളുടെ നേതാവായി ജയലളിതയെ സ്വീകരിക്കുകയായിരുന്നു. ഹിന്ദു ഐഡന്റിറ്റി പരസ്യമായി പറയുന്നതിന് ജയലളിതയ്ക്ക് മടിയുണ്ടായിരുന്നില്ല.
ജയലളിതയില്ലാത്ത ഈ ശൂന്യതയാണ് ബിജെപിക്ക് നികത്താന്‍ കഴിയുന്നത്. രാമക്ഷേത്രത്തെ പിന്തുണച്ച, ബിജെപിയല്ലാത്ത രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ നേതാവായിരുന്നു ജയലളിത. 2002-03ല്‍ മതംമാറ്റത്തിനെതിരെ അവര്‍ നിയമം കൊണ്ടുവന്നു. അതേസമയം അണ്ണാമലൈയുടെ അഭിപ്രായത്തെ വി.കെ. ശശികല നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: