തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെന്ഷന് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 900 കോടി അനുവദിച്ചു.
നിലവില്‍ മസ്റ്ററിംഗ് പൂര്‍ത്തിയായി. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടിലൂടെയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിച്ച് നല്‍കും.
അഞ്ചുമാസത്തെ ക്ഷേമ പെന്‍ഷനാണ് കുടിശികയുളളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമ പെന്ഷന് വിതരണം വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: