സിഡ്നി: നാല് വയസുള്ള കുട്ടിയുടെ ജന്മദിനത്തിന് മുറിച്ച കേക്കില്‍ ഹമാസ് ഭീകരന് അബു ഉബൈദയുടെ ചിത്രങ്ങള്‍. ഈ വിവാദ കേക്ക് നിര്‍മിച്ചതിന്റെ പേരില്‍ ആസ്ത്രേല്യയിലെ ബേക്കറി വെട്ടിലായി.
കേക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. ഒമര്‍ എന്ന കൊച്ചുകുട്ടി കേക്കിന്റെ അരികില്‍ ഹമാസ് വേഷത്തില്‍ മുഖം മറച്ച് നില്ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെ സിഡ്നി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കപ്പ് കേക്കുകളില്‍ പോലും ഭീകരന് അബു ഉബൈദയുടെ ചിത്രം ഉണ്ട്. അല്‍ ഖസ്സാം എന്ന തീവ്രവാദ സേനയുടെ വക്താവാണ് അബു ഉബൈദ. ഗാസയില്‍ ഹമാസിന്റെ യുദ്ധത്തിന്റെ മുഖമാണ് അബു ഉബൈദ. എപ്പോഴും ചുവന്ന കള്ളിത്തുണിയായ കെഫിയകൊണ്ട് മുഖം മറച്ചാണ് അബു ഉബൈദ പ്രത്യക്ഷപ്പെടുന്നത്. ഇസ്രയേലി സൈനികരെ അടക്കം തട്ടിക്കൊണ്ട് പോയി വധിച്ചതില്‍ കുപ്രസിദ്ധനാണ് അബു ഉബൈദ. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അമേരിക്ക അബു ഉബൈദയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ നിന്നു തന്നെ എത്രയ്ക്ക് ഭീകരനാണ് അബു ഉബൈദ എന്ന് മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: