നടി മീര വാസുദേവ് വിവാഹിതയായി എന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് പുറത്ത് വരുന്നത്. തന്മാത്ര എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീര. പിന്നീട് വര്‍ഷങ്ങളോളം മലയാളത്തില്‍ അഭിനയിക്കാതിരുന്ന നടി കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുടുംബവിളിക്കലെ സുമിത്ര എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു നടി. നേരത്തെ രണ്ട് തവണ വിവാഹിതയായ മീര ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞിരുന്നു. ഇതില്‍ ഒരു മകനുമുണ്ട്. ഇപ്പോള്‍ നടി മൂന്നാമതും വിവാഹിതയായി എന്ന വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസങ്ങളാണ് നിറയുന്നത്.
കുടുംബവിളക്ക് സീരിയലിലെ ക്യാമറാമാന് വിപിന്‍ പുതിയങ്കമാണ് മീര വാസുദേവിന്റെ ഭര്‍ത്താവ്. കോയമ്പത്തൂരില്‍ വച്ചുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം സിനിമ, ടെലിവിഷന്‍ രംഗത്ത് ക്യാമറാമാനായി പ്രവര്‍ത്തിക്കുകയാണ്.
2019 മുതല്‍ മീരയും വിപിനും ഒരേ പ്രൊജക്ടില്‍ ഒരുിച്ചുപ്രവര്ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായിട്ടുള്ള സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടത്തിയത്.
എന്നാല്‍ മീരയുടെ മൂന്നാം വിവാഹമാണിത്. 2005 ല്‍ വിശാല്‍ അഗര്വാളുമായിട്ടാണ് നടിയുടെ ആദ്യവിവാഹം. 2010 ജൂലൈയില്‍ ഈ ബന്ധം വേര്‍പെടുത്തി. ശേഷം 2012ല്‍ നടന് ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു. ഇതില്‍ ഒരു മകനുണ്ട്. ഈ ബന്ധം 2016ലാണ് പിരിഞ്ഞത്. നടിയുടെ വിവാഹ വാര്‍ത്ത വന്നതോടെ ഇനിയും ഒരുപാട് വിവാഹം കഴിക്കാന്‍ അവസരം ഉണ്ടാകട്ടെ എന്ന് തുടങ്ങി വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.
നാലാം വിവാഹം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്. നിരാശ പെടുത്തരുത്. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണല്ലോ. ഇവരുടെ കാര്യത്തില്‍ എല്ലാം ശരിയായി.. എന്നിങ്ങനെ നടിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് വാര്‍ത്തയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ നന്നായി ജീവിക്കാനുള്ള ആഗ്രഹം അതാണ് വേണ്ടതെന്ന് പറഞ്ഞ് മീരയെയും വിപിനെയും പിന്തുണച്ചും നിരവധി പേര് എത്തുകയാണ്.
ഒരാള്‍ അയാളുടെ മുന്‍കാല ദാമ്പത്യത്തില്‍ പരാജയപ്പെട്ടുവെങ്കില്‍ വീണ്ടുമൊരു വിവാഹം പാടില്ല എന്ന നിയമമൊന്നുമില്ലാത്ത കാലത്തോളം ഏതൊരു വ്യക്തിക്കും പുനര്‍വിവാഹമാകാം. സമൂഹത്തെ യാതൊരുവിധത്തിലും ബാധിക്കാത്ത കാര്യമാണെന്നിരിക്കെ അവരെ അവരുടെ പാട്ടിന് വിടുക. നമ്മളടക്കം എല്ലാം തികഞ്ഞവരായി ആരെങ്കിലുമുണ്ടോ, നന്മ ആശംസിക്കാന്‍ മനസ്സിലെങ്കില്‍ മിനിമം അവരെ അവഹേളിക്കാതിരിക്കാന്‍ എങ്കിലും മര്യാദ കാണിക്കുക.
നമുക്ക് ബാധ്യതയാകുന്ന ഒരു കാര്യവും ഇതിലില്ല. എവിടെയൊക്കെയോ ആരൊക്കെയോ വിവാഹിതരാകുന്നു. അതിനാണ് അശ്ലീലത്തില്‍ പൊതിഞ്ഞു കമന്റിടുന്നത്. നമ്മുടെ മക്കളാണെങ്കിലും ഇഷ്ടമില്ലാത്ത ബന്ധത്തില്‍ തുടരാന്‍ നിര്ബന്ധിക്കുമോ? ഒരിക്കലുമില്ല, അപ്പോള്‍ പിന്നെ അവര്‍ എന്ജോയ് ചെയ്യട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: