ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന വാർത്തകൾ വീണ്ടും ശക്തമാകുന്നു. റെഡിറ്റിൽ വന്ന പോസ്റ്റുകളാണ് ഇതിന് ആധാരം. നടി ഭർത്താവ് പാണ്ഡ്യയുടെ പേര് സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയതും ചർച്ചയായി.
എന്നാൽ ഇതിനിടെ ഡിവോഴ്സ് സെറ്റിൽമെൻ്റായി നടാഷയ്ക്ക് സ്വത്തിന്റെ 70 ശതമാനം ഹാർദിക് നൽകണമെന്നാണ് വ്യവസ്ഥയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ 30 ശതമാനം സ്വത്തുകൾ മാത്രമാകും ഹാർദിക്കിന് ശേഷിക്കുന്നത്. താരം ഐപിഎല്ലിന് ശേഷം യാത്രകളിലാണ്.
ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനിടെ നിഗൂഢ അർത്ഥമുള്ള ഒരു സ്റ്റോറി നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഉടനെ ഒരാൾ തെരുവിലിറങ്ങും എന്ന് അർത്ഥം വരുന്ന പോസ്റ്റാണ് നടി ഷെയർ ചെയ്തത്. ഡിവോഴ്സ് വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും നടാഷയോ ഹാർദിക്കോ ഇതിന് പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: