തിരുവനന്തപുരം: ബാര്‍കോഴ വിവാദം കത്തി നില്‍ക്കെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശ യാത്രയ്‌ക്ക്. കുടുംബസമേതമാണ് യാത്ര. ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രയെന്നാണ് വിവരം.
നേരത്തെ നിശ്ചയിച്ചതാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന യാത്രയെന്നാണ് അറിയുന്നത്. ജൂണ്‍ ആദ്യം അദ്ദേഹം മടങ്ങിയെത്തും.സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചല്ല യാത്രയെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
മദ്യനയത്തിലെ ഇളവിനായി കോഴ നല്‍കാന്‍ ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം വിവാദമായിരുന്നു.എന്നാല്‍ ഇതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എം.ബി.രാജേഷ് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. വിഷയം ക്രൈംബാഞ്ച് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: