സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകരാന്‍ വൈക്കം സത്യഗ്രഹത്തിനു സാധിച്ചെന്ന് ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്ല പ്രദീപ് കേത്ക്കര്‍. ‘ദേശീയ നവോത്ഥാനവും വൈക്കം സത്യഗ്രഹവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശന സമരമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ടി.കെ. മാധവന് സമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുമായി കൂടിക്കാണുകയും ക്ഷേത്രപ്രവേശനമല്ല അവര്‍ണര്‍ക്കു വഴി നടക്കാനുള്ള അവകാശത്തിനാണ് സമരമെന്ന് ധരിപ്പിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി സമരത്തിന് പിന്തുണ നല്‍കുകയും കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുകയുമായിരുന്നു.
ജാതി വ്യവസ്ഥയ്ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ കാരണം വൈക്കം സത്യഗ്രഹം ദേശീയ ശ്രദ്ധ നേടിയതാണ്. ഡോ. ബി.ആര്. അംബേദ്ക്കര്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുമായി ഇതേക്കുറിച്ച് ഗാന്ധിജി നിരവധി ചര്‍ച്ചകളും നടത്തിയെന്ന് പ്രഫുല്ല കേത്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: