Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെടിയൊച്ചകള്‍ മുഴങ്ങിയ താഴ്‌വരയില്‍ ഉയരുന്നത് ഭാരത വിജയമന്ത്രം; രജൗരിയുടെ മന്ദഹാസമായി മന്‍ഹാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 02:45 am IST
in India
അനന്തനാഗ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സഫര്‍ ഇക്ബാല്‍ മന്‍ഹാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അനന്തനാഗ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സഫര്‍ ഇക്ബാല്‍ മന്‍ഹാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

രജൗരി(കശ്മീര്‍): വെടിയൊച്ചകള്‍ മുഴങ്ങിയ താഴ്‌വരയില്‍ ഉയരുന്നത് ഭാരത വിജയമന്ത്രം. മോദി മോദി ആരവം. രജൗരിയില്‍, ബാരാമുള്ളയിലെ റിക്കാര്‍ഡ് പോളിങ്ങിന്റെ ആവേശത്തില്‍ ഇന്ന് പൂഞ്ചിലും തണുപ്പിനെ വകഞ്ഞ് മാറ്റി തെരഞ്ഞെടുപ്പ് ചൂട്… മത്സരം പാര്‍ലമെന്റിലേക്ക് പോകുന്നതിന് വേണ്ടി മാത്രമല്ല, വിഘടനവാദത്തെ മുച്ചൂടും ഇല്ലാതാക്കുന്നതിന് വേണ്ടിക്കൂടിയാണെന്ന് സ്ഥാനാര്‍ത്ഥി സഫര്‍ ഇക്ബാല്‍ മന്‍ഹാസിന്റെ പ്രഖ്യാപനം.

പിര്‍ പഞ്ചാല്‍ മേഖലയില്‍ വികസനം എത്തണം. യുവാക്കളുടെ തൊഴിലില്ലായ്‌മ മാറണം. ഭീകരരുടെ പിടിയില്‍ നിന്ന് എന്നന്നേക്കുമായി നാടിനെ മോചിപ്പിക്കണം. ജമ്മു കശ്മീരിനെ മുരടിപ്പിച്ച കുടുംബാധിപത്യ പാര്‍ട്ടികളെ തുടച്ചുനീക്കണം… ജമ്മു കശ്മീര്‍ അപനി പാര്‍ട്ടി പ്രസിഡന്റ് സയീദ് മുഹമ്മദ് അത്‌ലാഫ് ബുഖാരി നയം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

ഭീകരവാഴ്ചയുടെ കെടുതികളേറെ അറിഞ്ഞ രജൗരിയും പൂഞ്ചും അടങ്ങുന്ന അനന്തനാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് മന്‍ഹാസ് ജനവിധി തേടുന്നത്. മോദിയുഗത്തില്‍ കശ്മീര്‍ മാറുകയാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു. അവര്‍ പുറത്തിറങ്ങി വോട്ട് ചെയ്യാന്‍ തയാറാകുന്നു. അഞ്ചാംഘട്ടത്തില്‍ ബാരാമുള്ളയില്‍ ഉണ്ടായ പോളിങ് അതിന്റെ തെളിവാണ്. ഭയമകന്ന അന്തരീക്ഷമുണ്ട് ഇപ്പോള്‍. അതിര്‍ത്തിയില്‍ ഷെല്ലാക്രമണ ഭീഷണിയുണ്ടെങ്കിലും അതിനെ നേരിടാന്‍ ജനം സജ്ജമാണ്. ഈ മാറ്റം വോട്ടില്‍ പ്രതിഫലിക്കും, മന്‍ഹാസ് പറയുന്നു.

നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നേതാക്കളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നാടിനെ ബലി നല്കിയവരാണ്. അവരാണ് മതത്തിന്റെയും പ്രാദേശികവാദത്തിന്റെയും പേരില്‍ ജനങ്ങളില്‍ വിഷം കുത്തിവച്ചത്. യുവാക്കളെ ഭീകര സംഘടനകള്‍ക്ക് എറിഞ്ഞുകൊടുത്തത്. ഇക്കുറി ജനങ്ങള്‍ പുറത്തിറങ്ങും, ഭാവിക്ക് വേണ്ടി വോട്ട് ചെയ്യും, മന്‍ഹാസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

ജാതി, വര്‍ഗം, മതം, പ്രദേശം തുടങ്ങിയ എല്ലാ ഭേദങ്ങള്‍ക്കുമപ്പുറം ഭാരതം എന്ന ഭാവനയിലൂടെയാണ് ജനങ്ങളെ അപനി പാര്‍ട്ടി സമീപിക്കുന്നത്. എല്ലാവരിലേക്കും ഭേദമില്ലാതെ വികസനമെത്തിക്കുന്ന ഭരണനീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും എന്‍ഡിഎയുടെ ഭാഗമായി ജനവിധി തേടുന്നത് അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയുടെ മുന്നേറ്റത്തില്‍ രജൗരിയുടെ പങ്കും ഉണ്ടാകണമെന്ന ബോധ്യം ജനങ്ങളിലുണര്‍ത്തുകയാണ് മന്‍ഹാസ് പോരാടുന്നതിന്റെ ഉന്നം.

Tags: RajouriLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രജൗറിയിലെ നിയന്ത്രണരേഖയിൽ 48 മണിക്കൂറിനുള്ളിൽ ഒന്നിലധികം പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി; ഇന്ത്യൻ സൈന്യം ആക്രമണം നടത്തി

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

India

രജൗരിയിലെ സൈനിക ക്യാമ്പ് ആക്രമിച്ച് ഭീകരർ ; തിരിച്ചടിച്ചും തിരച്ചിൽ ശക്തമാക്കിയും സുരക്ഷാ സേന

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.