ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മം എന്നുപറയുമ്പോള്‍ ബ്രഹ്മാവാണെന്നൊരു തെറ്റിദ്ധാരണ സര്‍വ്വസാധാരണമാണ്. ബ്രഹ്മാവെന്നത് ഒരു കേന്ദ്രബിന്ദുവിനെ ചുറ്റുന്ന ഒരുകൂട്ടം സൂര്യന്മാരുടെ ആധിപത്യം കയ്യാളുന്ന ഒരു ശക്തി സ്രോതസ്സായ ദേവതകളില്‍ ഒരു ദേവതയാണ്. ഇതും ബ്രഹ്മസ്രോതസാണ്.
ഇത്തരത്തില്‍ ഒരുബ്രഹ്മാണ്ഡത്തില്‍ അനേകം ദേവോപദേവതകള്‍ അടങ്ങിയിരിക്കും. ഇതൊരു ഭരണഘടനാ സമ്പ്രദായം പോലെയാണ്. നമ്മുടെ പ്രത്യക്ഷ ഭരണഘടനയും ഒരുസൃഷ്ടിയുടേയും സ്വന്തമല്ല. ഏതൊരു സൃഷ്ടിയെ ഇതിനായ് നിയോഗിച്ചുവോ അതിനാല്‍ വിരചിതമാക്കിയ കാലാകാല സ്മൃതിയും ശ്രുതിയുമായി നിലകൊള്ളുന്നവയാണ്. മാറ്റേണ്ടവമാറ്റിയും സ്ഥിരമായിരിക്കേണ്ടവ സ്ഥിരമായും നിലനിന്നു പോരുന്നു. ഇന്നത്തെ പുതുതലമുറയുടെ ബ്രഹ്മാണ്ഡ സങ്കല്പവും അതിപുരാതന സങ്കല്പവും കൂട്ടിയിണക്കുമ്പോള്‍ പുരാതനസങ്കല്പങ്ങള്‍ ഇതിലും എത്രയോ വിപുലമാണെന്നു മനസിലാകും. കോടിക്കണക്കായ ബ്രഹ്മാണ്ഡത്തിലെ ഒന്നാണ് ഭൂമിയുള്‍ക്കൊള്ളുന്ന ഈ ബ്രഹ്മാണ്ഡമെന്ന് പൂര്‍വ്വികര്‍ സമര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ ശാസ്ത്രം അന്തംവിട്ടു പോകുന്നതും ഇന്നും നാം തെളിയിച്ചു ശരിവെക്കുന്നതു മായ അനേകം സന്ദര്‍ഭങ്ങള്‍ നമുക്കുമുന്നിലുണ്ടായിട്ടും പുരാണേതിഹാസങ്ങളെല്ലാം അന്തവിശ്വാസമെന്ന് പുരാണം പഠിച്ചു മനസിലാക്കാതെ ഓരിയിടുന്ന ബുദ്ധിജീവികളെന്നു വീമ്പു പറയുന്ന ഒരുകൂട്ടരത്രേ നമ്മുടെ നാടിന്റെ ശാപം. അമൂല്ല്യങ്ങളായ പുരാണമൊ ഇതിഹാസമോ, സംഹിതകളൊ ഏതൊന്നു സമഗ്രമായിപഠിക്കുകയും അതുശരിയായി വിശകലനം നടത്തി അന്തഃസത്ത ഉള്‍ക്കൊണ്ട് അതിന്റെ തുടര്‍ച്ചയായി മുന്നോട്ടു പോകേണ്ടവര്‍, തള്ളേണ്ടവ കാര്യകാരണസഹിതം തള്ളിയും കൊള്ളേണ്ടവ സ്വീകരിച്ചും മുന്നോട്ടുപോകാന്‍ പ്രാപ്തരായ എത്ര നിരീക്ഷകരുണ്ടിവിടെ. യാതൊരുളുപ്പുമില്ലാതെ പ്രത്യക്ഷത്തില്‍ കണ്ടതിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുക ഇവിടെ വിമര്‍ശിക്കുന്നവരെ കാര്യകാരണസഹിതം ബോധ്യപ്പെടുത്താന്‍ അറിവുള്ളവര്‍ വരില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ്. ജ്ഞാനിക്കറിയാം തന്റെ സമയം ഇവര്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ ഫലമില്ലെന്നും കാലാന്തരെ സ്വമേധയാ എത്തിക്കൊള്ളുമെന്നുള്ള സത്യം.
ബ്രഹ്മാണ്ഡ തത്വങ്ങളെ ഹൃദ്യമായ കഥാരൂപേണ ഗര്‍ഗ മുനി ഗര്‍ഗ സംഹിതയില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അതും ശ്രീകൃഷ്ണന്റെ കാലഘട്ടത്തില്‍ത്തന്നെ. ഭഗവാന്റെ ജാതകമെഴുതിയതും ഗര്‍ഗമുനിയാണെന്നു പറയപ്പെടുന്നു. അഖിലാണ്ഡ ബ്രഹ്മാണ്ഡ നായകന്‍ ശ്രീകൃഷ്ണപരമാത്മാവാണെന്നും. മഹാവിഷ്ണു ഭഗവാന്റെ അംശാവതാരമാണന്നും അതില്‍ വ്യക്തമാക്കുന്നു. ത്രിമൂര്‍ത്തികളും ഭൂമീദേവിയടക്കം ഭൂമിദേവിയുടെ കഷ്ടതയുണര്‍ത്തിക്കാന്‍പോകുന്നതാണ് സന്ദര്‍ഭം. അങ്ങനെ ഈ ബ്രഹ്മാണ്ഡത്തില്‍ നിന്നും പുറത്തുകടക്കാനുള്ളവഴി ആരായുയകയും മഹാവിഷ്ണു അതുവിവരിക്കുകയും അതുവഴി പുറത്തുകടന്ന് ഗോലോകധാമത്തിലെത്തുകയും അവിടെനിന്നും അവര്‍ നോക്കുമ്പോള്‍ അനേകായിരം ബ്രഹ്മാണ്ഡം അങ്ങനെ മത്തങ്ങയുടെ ആകൃതിയില്‍ കാണുന്നതായും, ഗോലോകധാമത്തിലെത്തിയ ദേവഗണങ്ങളെ ദ്വാരപാലകര്‍ തടഞ്ഞുനിര്‍ത്തി നിങ്ങളെവിടുന്നുവരുന്നെന്നും ഏതു ബ്രഹ്മാണ്ഡമാണ് നിങ്ങളുടേത്? എന്നചോദ്യത്തില്‍ പകച്ചു നിന്ന ദേവതകളെ ദ്വാരപാലക ശരചന്ദ്രാനന പരിഹസിക്കുകയും അവസാനം മഹാവിഷ്ണു വാമനാവതാരം നടന്നതായ ബ്രഹ്മാണ്ഡമെന്നു സൂചിപ്പിച്ചപ്പോള്‍ ബ്രഹ്മാണ്ഡം മനസിലാക്കി കടത്തിവിടുന്നതാണ് സന്ദര്‍ഭം. ഇതില്‍നിന്നും കോടിക്കണക്കായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടെന്നുള്ള ആശയമാണു വ്യക്തമാക്കിയിരിക്കുന്നത്. അവയുടെ ആകൃതിയും ദൂരവും ഭാവവും ഇങ്ങനെയൊരു സംഭവമുണ്ടെന്നും ഗര്‍ഗമുനി വ്യക്തമാക്കുന്നു. ഈ വസ്തുത ശാസ്ത്രത്തെ ആകര്‍ഷകമായ കഥാശകലങ്ങളാല്‍ ഗര്‍ഗമുനി വ്യക്തമാക്കുമ്പോള്‍ ഇന്നത്തെ വിമര്‍ശകര്‍ വിമര്‍ശിക്കുക അവരവിടെ എങ്ങനെപോയി,തുടങ്ങിയ കാര്യങ്ങളാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: