Cricket

ഐസിസി പുരുഷ ടി20 ലോകകപ്പ് : പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

നേരത്തെ പ്രഖ്യാപിച്ച പ്രൊവിഷണല്‍ സ്‌ക്വാഡ് വെട്ടിക്കുറച്ചാണ് 15 അംഗ ടീം പ്രഖ്യാപിച്ചത്

Published by

ഇസ്ലാമബാദ് : ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ചു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസമാണ് ക്യാപ്റ്റന്‍.

നേരത്തെ പ്രഖ്യാപിച്ച പ്രൊവിഷണല്‍ സ്‌ക്വാഡ് വെട്ടിക്കുറച്ചാണ് 15 അംഗ ടീം പ്രഖ്യാപിച്ചത്.അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, മുഹമ്മദ് അബ്ബാസ് അഫ്രീദി, സയിം അയൂബ്, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ക്ക് അവരുടെ കന്നി ടി20 ലോകകപ്പാകും ഇത്.

വിരമിക്കല്‍ പിന്‍വലിച്ചെത്തിയ മുഹമ്മദ് ആമിറും ഇമാദ് വസീമും യഥാക്രമം 2016, 2021 ലോകകപ്പ് ടൂര്‍ണമെന്റുകളിലാണ് അവസാനമായി കളിച്ചത്.

ടീം

ബാബര്‍ അസം, ഷഹീന്‍, റിസ്വാന്‍, അബ്‌റാര്‍, ഹാരിസ്, അബ്ബാസ് ഷഫ്രീദി,നസീം, അസംഖാന്‍, ഇഫ്തിക്കര്‍, അമീര്‍, സയിം അയൂബ്, ഉസ്മാന്‍ ഖാന്‍, ഫക്കര്‍, ഇമാദ്, ഷദാബ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by