തൃശൂര്‍: കെ എസ് ആര്‍ ടി സിയുടെ ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. അടുത്ത മാസം ആറിനകം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിവരിച്ചു.
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിലവിലെ തീരുമാനത്തില്‍ എത്തിയത്. അതില്‍ ഇനി മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണ്. ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയ്‌ക്കുള്‍പ്പെടെ പരിഹാരം കാണുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: