കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ താറാവുകള്‍ക്കൊപ്പം കോഴികളിലും പക്ഷിപ്പനി. ഏറെക്കാലത്തിനുശേഷം ഇതാദ്യമാണ് കോഴികളില്‍ രോഗം കണ്ടെത്തുന്നത്. മണര്‍കാട് പഞ്ചായത്തിലെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലാണ് മുഖ്യമായും പക്ഷിപ്പനി സ്ഥിരീകരിച്ചത്്. 9000 കോഴികളുള്ള ഫാമില്‍ 365 കോഴികളെയാണ് രോഗം ബാധിച്ചത്. 20ന് ഇവയുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച് 5 എന്‍ 1) ആണെന്ന് ഉറപ്പിച്ചു. രോഗവ്യാപനം തടയുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയടക്കമുള്ളവയെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവ് ചെയ്യും.
മണര്‍കാട് പഞ്ചായത്തിലെ വാര്‍ഡ് 12, 13, 14, പുതുപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 2,3 എന്നിവിടങ്ങളില്‍ കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി, മുട്ട, കഷ്ടം തുടങ്ങിയവയുടെ വില്‍പ്പനയും കടത്തും ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: