ബെംഗളൂരു: വാൾമാർട്ടിന്റെ കീഴിലുള്ള ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപകനായി ഗൂഗിളും. ന്യൂനപക്ഷ നിക്ഷേപകനായി ഗൂഗിളിനെയും ഉൾപ്പെടുത്തുമെന്ന് ഫ്‌ളിപ്പ്കാർട്ട് അറിയിച്ചു. ഇന്ത്യൻ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
2007-ലാണ് ഫ്‌ളിപ്പ്കാർട്ട് സ്ഥാപിതമാകുന്നത്. ലക്ഷക്കണക്കിന് വിൽപ്പനക്കാരെയും വ്യാപാരികളെയും ചെറുകിട ബിസിനസ് ഇടപാടുകാരെയും ഡിജിറ്റൽ വാണിജ്യ വിപണിയിലേക്കിറങ്ങാൻ പ്രാപ്തമാക്കി. നിലവിൽ 500 ദശലക്ഷത്തിൽ അധികം രജിസ്റ്റേർഡ് ഉപയോക്താക്കളാണുള്ളത്. 80-ൽ അധികം വിഭാഗങ്ങളിലായി 150 ദശലക്ഷത്തിൽ അധികം ഉത്പന്നങ്ങളാണ് വിപണിയിലേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: