കോഴിക്കോട്: ബീവറേജസ് കോർപ്പറേഷൻ ജീവനക്കാരനായ മധ്യവയസ്‌കൻ ജീവനൊടുക്കി. രാമനാട്ടുകര ഫാറൂഖ് കോളേജ് അടിവാരം സ്വദേശി ശശികുമാർ ആണ് തൂങ്ങിമരിച്ചത്. വീട്ടുപരിസരത്താണ് ഇദ്ദേഹം ജീവനൊടുക്കിയത്. കോഴിക്കോട് പാവമണി റോഡിലെ ഔട്ട്ലെറ്റിൽ എൽഡി ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു ശശികുമാർ.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കഴിഞ്ഞ ഒമ്പത് മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനാൽ നിരാശനായാണ് ശശികുമാർ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കരുതിയതായും, എന്നാൽ അദ്ദേഹത്തിനെതിരായി ഒരു പരാതി മേലുദ്യോഗസ്ഥർക്ക് ലഭിച്ചതിനാൽ ഇത് മുടങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വീടിന് പുറകിലാണ് ശശികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: