ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കാനറ ബാങ്ക് . കെ.വൈ.സി. അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ മറ്റു കാരണങ്ങളാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി കാണിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം അയച്ച് തട്ടിപ്പുകാര്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി ബാങ്ക് മുന്നറിയിപ്പ് നല്കുന്നു. അക്കൗണ്ടിലുള്ള പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാന്‍ സാധിക്കുന്ന മാല്‍വെയറുകള്‍ ഉള്ള എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെടാം. കാനറ ബാങ്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും തന്നെ ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നില്ലെന്നും വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ആവശ്യമില്ലാത്ത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, ഉറപ്പില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായ കോണ്ടാക്ടുകള് ബ്ലോക്ക് ചെയ്യുക, വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി പങ്കുവെക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സംശയാസ്പദമായ വ്യാജ ആശയവിനിമകളെക്കുറിച്ച് ചക്ഷു പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. സംശയം തോന്നുന്നുണ്ടെങ്കില്‍ സൈബര്‍ ക്രൈം ഹെല്പ് ലൈന്‍ നമ്പറായ 1930 വിളിക്കണമെന്നും ബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: