കൊല്‍ക്കത്ത: ആറാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ നന്ദിഗ്രാമിലെ സോനാച്ചുരയില്‍ തൃണമൂല്‍ അക്രമം. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തക റോത്തിബാല ആരി കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുരതമാണ്. മിഡ്നാപ്പൂരിലെ നന്ദിഗ്രാമില്‍ കഴിഞ്ഞ രാത്രിയിലാണ് ് അക്രമങ്ങള്‍ ഉണ്ടായത്. അക്രമികള്‍ നിരവധി കടകങ്ങള്കത്തിച്ചു. വീടുകളും വാഹനങ്ങളും തകര്‍ത്തു.
തൃണമൂലിലെ ജിഹാദികളാണ് അരുംകൊലയ്ക്കും അക്രമങ്ങള്‍ക്കു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി. സോനാച്ചുരയിലെ മാനസാ ബസാര്‍ പോൡങ് ബൂത്തിന് കാവല്‍ നിന്ന് ബിജെപിക്കാരെയാണ് അക്രമികള്‍ ആക്രമിച്ചത്.
നിരവധി ബൈക്കുകളില്‍ എത്തിയ തൃണമൂലുകാര്‍ അവരെ ആക്രമിക്കുകയായിരുന്നു. കത്തിയടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ ഇവര്‍ ബിജെപിക്കാരെ കുത്തുകയായിരുന്നു. ഈ കുത്തേറ്റാണ് ബിജെപി പ്രവര്‍ത്തക മരിച്ചതും ഏഴു പേര്‍ക്ക് പരിക്കേറ്റതും. റോത്തി ബാലയുടെ മകന് സഞ്ജയ് അദ്രിയുടെ നില അതീവ ഗുരുതരമാണ്. അദ്ദേഹത്തെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിലും അരുംകൊലയിലും പ്രതിഷേധിച്ച് ബിജെപി വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ആയിരങ്ങള്‍ റോഡുകള്‍ സ്തംഭിപ്പിച്ചു. ടയറുകള്‍ കത്തിച്ച് രോഷം പ്രകടിപ്പിച്ചു. സോനാച്ചുരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി. വലിയ തോതില്‍ പോലീസിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗങ്ങളും ആഹ്വാനങ്ങളുമാണ് കൊലപാതകത്തിനും അക്രമത്തിനും കാരണമായതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. നന്ദിഗ്രാമിലെ തന്റെ തോല്‍വിക്ക് (കഴിഞ്ഞ തെരഞ്ഞെടുപ്പിലെ) പ്രതികാരം ചെയ്യാന്‍ മെയ് 16ന് നടന്ന പൊതുയോഗത്തില്‍ മമത ആഹാ്വനം ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മമതയുടെ പാര്ട്ടിക്കാര് നടത്തുന്ന അക്രമം ജനാധിപത്യത്തിന് ഭൂഷണമല്ല, അസ്വീകാര്യമാണ്. അദ്ദേഹം തുര്‍ടന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ തങ്ങളല്ലെന്നാണ് തൃണമൂലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: