കോട്ടയം: ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് ഹിന്ദു നേതൃസമ്മേളനം വൈക്കം വടക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കും. മാതാ അമൃതാനന്ദമയീ മഠം മുഖ്യകാര്യദര്‍ശി സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയാകും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി വിഷയാവതരണം നടത്തും.
വര്‍ധിച്ചുവരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്ഷേത്ര ആചാരങ്ങളിലെ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍, തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കല്‍, പട്ടിക ജാതി- പട്ടിക വര്‍ഗ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍, വനവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം, പരമ്പരാഗത തൊഴില്‍ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കും. തുടര്‍ന്ന് നേതൃസമ്മേളനം നടക്കും. 220തിലധികം സമുദായ സംഘടനകളിലെ നേതാക്കള്‍ പങ്കെടുക്കും.
26ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ കെ.പി.ഹരിദാസ്, പി. സുധാകരന്, നിഷ സോമന്, മഞ്ഞപ്പാറ സുരേഷ്, ഷൈനു ചെറോട്ട്, ആര്.വി. ബാബു, ഇ.എസ്. ബിജു, സി. ബാബു, വി. സുശീല്‍ കുമാര്‍, പി. ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: