ഒസ്ലോ: റഷ്യന്‍ വിനോദസഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നുള്ള നിലപാടിലുറച്ച് നോര്‍വേ. ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് നോര്‍വെയുടെ നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഉക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് നോര്‍വേ റഷ്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
റഷ്യയുമായി 200 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന നോര്‍വേ നാറ്റോ അംഗം കൂടിയാണ്. സഖ്യകക്ഷികളോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയെന്ന നോര്‍വീജിയന്‍ സമീപനത്തിന്റെ ഭാഗമാണ് ഈ നിലപാടെന്ന് നോര്‍വേ നീതിന്യായ വകുപ്പ് മന്ത്രി എമിലി എന്ഗര് മെഹല്‍ പറഞ്ഞു. എന്നാല്‍ നോര്‍വെയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ കാണാനായി എത്തുന്ന റഷ്യന്‍ പൗരന്മാരെ തടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: