തിരുവനന്തപുരം: സ്വകാര്യ നഴ്സിംഗ് കോളേജുകള്‍ക്ക് പരിശോധന കൂടാതെ അഫിലിയേഷന് നല്‍കണമെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ കേരള നഴ്സിംഗ് കൗണ്‍സില്‍. സര്‍ക്കാര്‍ നിര്‍ദേശിച്ചാലും പരിശോധനയില്ലാതെ അഫിലിയേഷന് നല്‍കാനാവില്ലെന്നാണ് കെ.എന്‍.സിയുടെ പക്ഷം. വെള്ളിയാഴ്ച നടക്കുന്ന നഴ്സിംഗ് കൗണ്‍സില്‍ യോഗത്തിനുശേഷം ഇക്കാര്യം അധികൃതര്‍ക്കു മുന്നില്‍ വ്യക്തമാക്കും. പരിശോധന ഒഴിവാക്കി അഫിലിയേഷന് നല്കാന് കേരള നഴ്സിംഗ് കൗണ്‍സലിന് അധികാരമില്ല. സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിനെ ബോധ്യപ്പെടുത്താനാണ് നീക്കം.
കോളേജ് ആരംഭിച്ചാല്‍ ആദ്യ നാല് വര്‍ഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും കേരള നഴ്സിംഗ് കൗണ്‍സിലും ആരോഗ്യ സര്‍വകലാശാലയും പരിശോധന നടത്തിയശേഷമേ അഫിലിയേഷന് നല്‍കാവൂ എന്നാണ് ചട്ടം. നിര്‍ബന്ധിതമായ ഈ വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേരള നഴ്സിംഗ് കൗണ്‍സിലിനും അധികാരമില്ല. സംസ്ഥാന സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളി നടത്തിയാണ് സ്വകാര്യ നഴ്സിംഗ് കോളേജുകള്‍ക്ക് അഫിലിയേഷന് ഒഴിവാക്കിയതെന്ന ആരോപണവുമായി നഴ്സിംഗ് സംഘടനകള്‍ രംഗത്തെത്തി. പരിശോധന ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുംസംഘടനകള് ആലോചിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: