കോട്ടയം: ക്രൈസ്ത സംഘടനകളുടെ ആവശ്യം അംഗീകരിച്ച് കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടികയില്‍ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് കേരളത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം നല്കിയ ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, വൈകുണ്ഠസ്വാമി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, പണ്ഡിറ്റ് കെ.പി കറുപ്പന് തുടങ്ങിയവര്‍ക്കൊപ്പം ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തിയത്.
കത്തോലിക്കാ സഭയുടെ സ്ഥാപകരില്‍ ഒരാളും സി.എം.ഐ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലുമാണ് വി. കുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവറയച്ചന്, ക്രൈസ്തവ സമുദായ പരിഷ്കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. 1871ല്‍ അന്തരിച്ച ചാവറയച്ചനെ 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധനായി നാമകരണം ചെയ്തു. നവോത്ഥാന ചരിത്രത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഉള്‍പ്പെടുത്താതിരുന്നതില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: