India

ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

Published by

കോയമ്പത്തൂര്‍: വനമേഖലയിലുള്ള, ഭാരതിയാര്‍ സര്‍വ്വകലാശാലാ ക്യാമ്പസില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ഷണ്‍മുഖന്‍ (57) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

മുന്‍പും ക്യാമ്പസില്‍ കാട്ടാനയുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെയാണ് കാട്ടാനക്കൂട്ടം ക്യാമ്പസില്‍ എത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ ഇവയെ തുരത്തി. തുടര്‍ന്ന് അവര്‍ കാട്ടാനകളുടെ കണക്കെടുപ്പിനു പോയ സമയത്ത് ഇവ മടങ്ങിയെത്തി. ആനയെ ഓടിക്കാന്‍ എത്തിയതാണ് സെക്യൂരിറ്റി ജീവനക്കാരായ സുരേഷും ഷണ്‍മുഖനും. ആ സമയത്ത് കൂട്ടത്തില്‍ ഒരാന ഇവര്‍ക്കു നേരെ തിരിയുകയും ഷണ്‍മുഖനെ അടിക്കുകയുമായിരുന്നു. സുരേഷിനും മുന്‍ അധ്യാപകനായ ലക്ഷ്മണ പെരുമാള്‍ സ്വാമിക്കും പരിക്കേറ്റു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by