മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ മരണനിരക്ക് വര്‍ധിക്കുന്നു. എട്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട് അറുപതോളം
പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.
നിരവധി പേര് ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്) സമുച്ചയത്തിന്റെ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി മൂന്ന് തവണ പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്.
തീപിടിത്തത്തെ തുടര്‍ന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകള്‍ അകലെ നിന്ന് കാണാമായിരുന്നു.
അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയക്കമാക്കിയത്. മഹാരാഷ്ട്ര കൊടുംചൂടില്‍ അമര്‍ന്നിരിക്കുകയാണ്. ഇതാണ് അപകട കാരണമെന്നാണ് സൂചന. അഗ്നിരക്ഷാസേനയ്ക്കു പുറമേ പോലീസും എന്‍ഡിആര്‍എഫും, ടിഡിആര്‍എഫും സ്ഥലത്തുണ്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
#WATCH | Maharashtra: Fire breaks out due to a boiler explosion in a factory located in the MIDC area in Dombivli. More than four fire tenders rushed to the site.
Details awaited. pic.twitter.com/gsv1GCgljR
— ANI (@ANI) May 23, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: