പാറശ്ശാല: ലോക റെക്കോഡുകളില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീശിവപാര്‍വതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് വീണ്ടും ലോക അംഗീകാരം.
ഗ്ലോബല്‍ റെക്കോര്‍ഡ്സ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗ്ലോബല്‍ റെക്കോഡ്സ് എന്ന അംഗീകാരം ആണ് ലഭിച്ചത്. സംഘടനയുടെ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ എത്തി വിശദമായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് അംഗീകാരം നല്‍കിയത്.
അംഗീകാര സര്‍ട്ടിഫിക്കറ്റ് മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് കൈമാറി. കുടുംബ സമേതം എത്തിയ മന്ത്രി ക്ഷേത്രദര്‍ശനവും ശിവലിംഗ ദര്‍ശനവും നടത്തിയ ശേഷമാണ് മടങ്ങിയത്. വിസ്മയങ്ങള്‍ നിറഞ്ഞതാണ് ഇവിടുത്തെ കാഴ്ചകളെന്നും ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ ഇവിടം കരസ്ഥമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേല്‍ശാന്തി കുമാര്‍ മഹേശ്വരം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: