മുംബൈ: ചരിത്രം സൃഷ്ടിച്ച് നിഫ്റ്റി സൂചിക. വ്യാഴാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 22,800 കടന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രപരമായ വിജയം പ്രവചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്.
നിഫ്റ്റി സൂചിക 22,852 എന്ന പുതിയ ഉയരത്തിലെത്തിയപ്പോള്‍ സെന്‍സെക്സ് 74,917 ലേക്കും ഉയര്‍ന്നു, ഇത് എക്കാലത്തെയും ഉയര്‍ന്ന സൂചികയായ 75,124 ന് അല്പം താഴെയാണ്. ജൂണ്‍ നാലിന് കാത്തിരുന്ന് കാണുക, ഓഹരി വിപണിയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോദിസര്‍ക്കാരിന്റെ മൂന്നാം വരവ് മുന്നില്‍ കണ്ടുള്ള നിക്ഷേപ കുതിപ്പ്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എണ്ണുന്ന ദിവസമായ ജൂണ്‍ നാലിന് ശേഷം സാമ്പത്തിക വിപണികള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മോദിയുടെ വാക്കുകള്‍ വിപണിക്ക് വലിയ ഉണര്‍വാണ് നല്‍ക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.
വ്യാഴാഴ്ച, രണ്ട് സൂചികകളും ഫ്ലാറ്റ് ഓപ്പണിങ്ങിന് ശേഷം റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കുതിച്ചു. നിഫ്റ്റി സൂചിക 22,614 പോയിന്റിലും സെന്‍സെക്സ് 74,253 പോയിന്റിലുമാണ് ആരംഭിച്ചത്. വിശാലമായ വിപണിയിലെ എല്ലാ സൂചികകളും നേരിയ നേട്ടത്തോടെ പച്ച നിറത്തില്‍ തുറന്നു. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മുന്‍ ആഴ്ചയില്‍ ഇന്ത്യന്‍ സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചിരുന്നത്, എന്നാല്‍ ഫല തീയതി അടുക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകരുടെ വിശ്വാസം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: