ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി . തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്നാണ് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തുടര്‍ന്ന് എന്‍ഐഎ ദല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. നേരത്തെ മാർച്ച് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: