ബെംഗളൂരു : ദ്രാവക നൈട്രജൻ കലർന്ന “സ്മോക്കി പാൻ” കഴിച്ച് വയറ്റിൽ ദ്വാരം കണ്ടത്തിയതിനെത്തുടർന്ന് ബെംഗളൂരുവിൽ 12 വയസ്സുള്ള പെൺകുട്ടിയെ ഓപ്പറേഷന് വിധേയയാക്കി. നഗരത്തിലെ പ്രശസ്തമായ നാരായണ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയെ അടുത്തിടെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ബംഗളൂരുവിലെ ഒരു വിവാഹ സത്കാരത്തിൽ വെച്ച് പെൺകുട്ടി ‘സ്മോക്കി പാൻ’ കഴിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് വേദന അനുഭവപ്പെട്ട പെൺകുട്ടിയുടെ വയറ്റിൽ ദ്വാരമുണ്ടെന്ന് കണ്ടെത്തി. (പെർഫോറേഷൻ പെരിടോണിറ്റിസ് എന്ന അവസ്ഥ) ഇത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാതിരിക്കാൻ അടിയന്തരമായി ശസ്ത്രക്രിയാ നടത്തുകയായിരുന്നുവെന്ന് ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
രോഗിയെ ഇൻട്രാ-ഓപ്-ഒജിഡി സ്കോപ്പി ഉപയോഗിച്ച് ആദ്യം ലാപ്രോട്ടമിക്ക് വിധേയയാക്കി. തുടർന്ന് ഗുരുതരമായ അവസ്ഥയെ നേരിടാൻ സ്ലീവ് ഗ്യാസ്ട്രെക്ടമി അതിവേഗം നടത്തി. “ഇൻട്രാ-ഓപ് ഒജിഡി സ്കോപ്പി – ഒരു എൻഡോസ്കോപ്പ്, ക്യാമറയും ലൈറ്റും ഉള്ള ഫ്ലെക്സിബിൾ ട്യൂബ്, അന്നനാളം, ആമാശയം, ഡുവോഡിനം – ചെറുകുടലിന്റെ ആദ്യഭാഗം എന്നിവ പരിശോധിക്കാൻ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ചതായി ഓപ്പറേഷൻ നടത്തിയ ഡോക്ടർമാരുടെ സംഘത്തെ നയിച്ച ഡോ. വിജയ് എച്ച്എസ് പറഞ്ഞു.
വയറിന്റെ വക്രത കുറവായ ഭാഗത്ത് ഏകദേശം 4×5 സെൻ്റീമീറ്റർ നീളമുള്ള അനാരോഗ്യകരമായ തുള ഉണ്ടായിരുന്നു. ഇത് സ്ലീവ് റിസെക്ഷൻ ഉപയോഗിച്ച് പരിചരിച്ചു (വയറിന്റെ ഒരു ഭാഗം നീക്കം ചെയ്തു). ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി രണ്ട് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും ആശുപത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: