ന്യൂദല്‍ഹി : കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരെ ബിരിയാണി കൊടുത്താണ് സ്വീകരിച്ചിരുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. എന്നാല്‍ മോദിസര്‍ക്കാര്‍ ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തു കളഞ്ഞുവെന്നു മാത്രമല്ല, ഭീകരരുടെ അടിവേരറുക്കാനുള്ള ധൈര്യവും കാണിച്ചു. 370 ാം വകുപ്പ് നീക്കിയത് സുപ്രധാനവും ചരിത്രപരവുമായ തീരുമാനമായിരുന്നു. അതോടെ കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടമായി മാറി. ദല്‍ഹിയിലെ തെരെഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
10 വര്‍ഷം കൊണ്ട് രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് സാധ്യമായ കാര്യമാണ്. അമേരിക്കയും ചൈനയും സാമ്പത്തിക രംഗത്ത് തളര്‍ച്ച നേരിട്ടപ്പോഴും ഭാരതം മുന്നോട്ട് തന്നെ കുതിക്കുകയായിരുന്നു. മറ്റ് പല രാജ്യങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ മുന്നേറ്റം. കൊറോണ മഹാമാരി, റഷ്യ-ഉക്രൈന് സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികളെ രാജ്യം മികച്ച രീതിയില്‍ നേരിട്ടു. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി.
സാധാരണക്കാരാണ് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ കൊണ്ട് ശാക്തീകരിക്കപ്പെട്ടത്. വികസനം എന്നത് എല്ലാവര്ക്കും വേണ്ടിയാണ് എന്ന് അദ്ദേഹം തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: