മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണിലെ മികച്ച പരിശീലകനായി ഒരിക്കല്‍ കൂടി പെപ്പ് ഗ്വാര്‍ഡിയോള തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ നാലാം തവണയും പ്രീമിയര്‍ ലീഗ് ടൈറ്റില്‍ നേടിക്കൊടുത്തതോടെയാണ് വിഖ്യാത സ്പാനിഷ് പരിശീലകന് അനിഷേധ്യമായി പുരസ്കാര നെറുകയിലെത്തിയത്.
2016ല്‍ സിറ്റി മാനേജരായ ശേഷം പെപ്പ് ഗ്വാര്‍ഡിയോള ഇത് അഞ്ചാം തവണയാണ് ലീഗിലെ മികച്ച കോച്ചിനുള്ള പുരസ്കാരം നേടുന്നത്. ഇതുവരെ ആറ് തവണയാണ് സിറ്റിയെ ലീഗ് ജേതാക്കളാക്കിയത്. ഇത്തവണത്തെ കിരീടത്തോടെ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കോച്ച് കൂടിയായി അദ്ദേഹം മാറി.
ഇത്തവണ പുരസ്കാരത്തിലേക്കുള്ള പാതയില്‍ ഗ്വാര്‍ഡിയോള കനത്ത വെല്ലുവിളിയാണ് നേരിട്ടത്. അഴ്സണലിനെ കിരീടത്തിനടുത്തുവരെ എത്തിച്ച പെപ്പിന്റെ പഴയ സഹപരിശീലകന്‍ മിക്കേല്‍ അര്‍ട്ടേറ്റ, ആസ്റ്റണ്‍ വില്ലയുടെ ഉനായ് എമെറി ബോണ്‍മൗത്തിന്റെ ആന്ഡോനി, ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപ്പ് എന്നീ മുന്‍നിര പരിശീലകരെയാണ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: