തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള എഞ്ചിനീയറിങ് കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ ബി ടെക്കിന് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) തയ്യാറാക്കിയ മാതൃക അനുസരിച്ച് വിദഗ്ധസമിതി തയ്യാറാക്കിയ പാഠ്യ പദ്ധതി നടപ്പാക്കും. എല്ലാ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പാഠ്യ പദ്ധതി എന്ന നിലവിലുള്ള രീതി മാറുകയാണ്. പകരം ഓരോ മേഖലയിലെയും വിദ്യാര്‍ത്ഥികളുടെ അഭിരുചി അനുസരിച്ച് പാഠ്യപദ്ധതിയിലും മാറ്റം വരുത്താനാകും. 7,8 സെമസ്റ്ററുകളിലായി ആറു മാസം വരെ ഇന്റേണ്‍ഷിപ്പ് ചെയ്യാം. പാഠ്യ വിഷയങ്ങള്‍ ബോര്‍ഡ് ഓഫ്് സ്റ്റഡീസ് തീരുമാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് അറിയിച്ചു അടുത്തമാസത്തോടെ ഓരോ വിഷയത്തിലും ബോര്‍ഡ് ഓഫ്് സ്റ്റഡീസ് ചേര്‍ന്ന് പാഠ്യ വിഷയങ്ങള്‍ തീരുമാനിക്കും. ജൂലൈ, ഓഗസ്റ്റ് മാസം ക്ലാസുകള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: