ന്യൂഡല്‍ഹി: ആഗസ്റ്റ് മാസത്തോടെ പെരുമഴയ്ക്ക് കാരണമാവുന്ന ഇരട്ട പ്രഹരമാണ് കേരളത്തിലുണ്ടാവുകയെന്ന് കാലാവസ്ഥാ പ്രവചനം. മഴയ്ക്കു കാരണമാവുന്ന ‘ലാ നിന’ പ്രതിഭാസത്തിനൊപ്പം പോസിറ്റീവ് ഐ.ഒ.ഡി പ്രതിഭാസം കൂടി ആഗസ്റ്റ് മാസത്തില്‍ കേരളത്തെ ബാധിക്കുമെന്നാണ് സൂചന. ഇവ അതിതീവ്രമഴയും ചെറുമേഘവിസ്ഫോടനങ്ങളും സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
‘എല്‍ നിനോ’ പ്രതിഭാസം മൂലം അസാധാരണമായ ചൂടനുഭവപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. ഏപ്രിലോടെ ‘എല്‍ നിനോ’ പിന്‍വാങ്ങി. പകരം മഴയ്ക്ക് കാരണമാവുന്ന ‘ലാ നിന’ ആഗസ്റ്റില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെയാണ് പോസിറ്റീവ് ഐ.ഒ.ഡി (‘പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെ പോള്‍’) യുടെ സൂചന. 2019ല്‍ ഐ.ഒ.ഡി മൂലം കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കിയ ലഘുമേഘവിസ്ഫോടനമുണ്ടായിരുന്നു. ഇക്കുറി ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങള്‍ ഒരുമിച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ കാലത്ത് ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: