അഗര്‍ത്തല : നാല് ദിവസത്തെ ത്രിപുര സന്ദര്‍ശനത്തിനായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഈ മാസം 24ന് തലസ്ഥാനമായ അഗര്‍ത്തലയില്‍ എത്തും. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുളളവര്ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന ക്യാമ്പില്‍ അദ്ദേഹം പങ്കെടുക്കും.
27 വരെ മോഹന്‍ഭഗവത് ത്രിപുരയില്‍ തുടരും. സേവാധാമില്‍ താമസിക്കുന്ന സര്‍സംഘചാലക് ക്യാമ്പില്‍ പങ്കെടുക്കുന്നവരുമായി വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, അസം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അസം മേഖലയ്ക്കായുള്ള ഈ വര്‍ഷത്തെ കാര്യകര്‍ത്താ വികാസ് വര്‍ഗ് ഈ മാസം 18 ന് അഗര്‍ത്തല സേവാധാമില്‍ ആരംഭിച്ചു.152 വിദ്യാര്‍ത്ഥികളും 30 അധ്യാപകരും 40 അഡ്മിനിസ്ട്രേറ്റര്‍മാരും പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.മണിപ്പൂര്‍, അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള സ്വയംസേവകര്‍ മുഴുവന്‍ പ്രക്രിയയിലും പങ്കെടുക്കുന്നു.
രാജ്യത്തുടനീളം ആകെ 14 കാര്യകര്‍ത്താ വികാസ് വര്‍ഗുകള്‍ ഉണ്ടായിരിക്കും.പരിശീലനം നേടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് ഈ പ്രത്യേക ക്യാമ്പുകളിലെല്ലാം ആര്‍എസ്എസ് സര്‍സംഘചാലക് പങ്കെടുക്കും.
ക്യാമ്പുകള്ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് സംഘടനയുടെയും ബിജെപിയുടെയും നിരവധി മുതിര്‍ന്ന നേതാക്കളെ കാണുമെന്നും പ്രതീക്ഷിക്കുന്നു.ത്രിപുര മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും ഭരണകക്ഷിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും മോഹന്‍ ഭഗവതിനെ കാണും.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വടക്കുകിഴക്കന്‍ സംസ്ഥാന സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: