കൊച്ചി: ജീവിത നിലവാരസൂചികയിൽ കേരളത്തിലെ ജില്ലകളിൽ ഒന്നാം സ്ഥാനം കൊച്ചിക്ക്. തൊട്ടുപിന്നിൽ തൃശൂരും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ തലസ്ഥാനമായ തിരുവനന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്. ഓക്‌സ്‌ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിലാണ് കൊച്ചിക്ക് ജീവിത നിലവാര സൂചികയിൽ ഒന്നാം സ്ഥാനം ലഭിച്ചത്.
സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ലോക നഗരങ്ങളെയാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കുചെയ്യുന്നത്. പട്ടിക അനുസരിച്ച് അമേരിക്കയിലെ ന്യൂയോർക്കാണ് ലോകത്തെ ഏറ്റവും മികച്ച നഗരം. ലണ്ടൻ, അമേരിക്കയിലെ തന്നെ സാൻജോസ്, ജപ്പാനിലെ ടോക്കിയോ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
ഇന്ത്യയിൽ ഏറ്റവും മികച്ച നഗരം ദൽഹിയാണ്. ലോക നഗരങ്ങളുടെ പട്ടികയിൽ 350ാം സ്ഥാനത്താണ് ദൽഹി. ബംഗളൂരു (411), മുംബൈ (427), ചെന്നൈ (472), കൊച്ചി (521), കൊൽക്കത്ത (528), പൂനെ (534), തൃശൂർ (550), ഹൈദരാബാദ് (564), കോഴിക്കോട് (580),ചണ്ഡീഗഡ് (584), തിരുച്ചിറപ്പള്ളി (634), പോണ്ടിച്ചേരി (646), കോട്ടയം (649), അഹമ്മദാബാദ് (654), മൈസൂർ (667), കോയമ്പത്തൂർ (669), ജലന്ധർ (672), തിരുവനന്തപുരം (686), മധുര (691), ഭുവനേശ്വർ (704), അമൃത്സർ (717), വെല്ലൂർ (729), ലുധിയാന (730), നാഗ്പൂർ (744), ഡെറാഡൂൺ (745), വസായ്-വിരാർ (748), കണ്ണൂർ (759), ശ്രീനഗർ (761), ഹുബ്ലി-ധാർവാഡ് (766), സേലം (767), ഗോഹട്ടി (770), ജയ്‌പൂർ (772), ബെൽഗാം (777), മംഗലാപുരം (779), ഭോപ്പാൽ (792) ഇങ്ങനെ പോകുന്നു പട്ടിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: