സ്വാതി മാലിവാള്‍ വിഷയത്തില്‍ അടിമുടി കള്ളമാണ് അരവിന്ദ് കേജ്രിവാള് പറയുന്നത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ മുന്‍കൂട്ടി അനുവാദമില്ലാതെയാണ് സ്വാതി മാലിവാള്‍ വന്നതെന്ന് പൊതുജനം വിശ്വസിക്കില്ല. അങ്ങനെ ആര്‍ക്കെങ്കിലും കടന്നുവരാവുന്നതാണോ കേജ്രിവാളിന്റെ ഓഫീസ്? സംഭവം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടാണോ മുഖ്യമന്ത്രി ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത്?
സ്വാതിയെ ആക്രമിച്ച ബിഭവ് കുമാറിന് ഒരു ചുമതലയുമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. മാലിവാള്‍ എത്തുമ്പോള്‍ അയാളെങ്ങനെയാണ് മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായിരുന്നതെന്ന് പറയണം. അയാള്‍ക്കൊരു പദവിയുമില്ല. സര്‍ക്കാര്‍ പദവിയില്ല. രാഷ്ട്രീയ പദവിയുമില്ല. അയാളെന്ത് അപ്പോയിന്റ്മെന്റ് എടുത്താണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്?
സംഭവത്തിന് ശേഷം അയാളെ കാണാനുമില്ല. കേജ്രിവാള് ജനങ്ങളോട് പറഞ്ഞത് മൂന്ന് മുറി വീട്ടിലാണ് താമസിക്കുന്നതെന്നും 24 മണിക്കൂറും ആര്‍ക്കും വരാമെന്നുമായിരുന്നു. എന്നിട്ടിപ്പോള്‍ ശേഷ്മഹാളില് താമസം. അപ്പോയിന്റ്മെന്റില്ലാതെ ആളുകളെ കാണില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: