ചിങ്ങവനം (കോട്ടയം): സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്ത അന്ത്യോഖ്യന്‍ പാത്രീയാര്‍ക്കീസിന്റെ കല്പന അംഗീകരിക്കില്ലെന്നും സസ്പെന്ഷന് ഉടന്‍ പിന്‍വലിക്കണമെന്നും മലങ്കര ക്നാനായ സമുദായത്തിന്റെ നിര്‍ണായക അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.
അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ആത്മീയവും ഭൗതികവുമായ അധികാരങ്ങളാണ് ക്നാനായ സഭാ ഭരണ ഘടനയിലുണ്ടായിരുന്നത്. ഇതില്‍ ആത്മീയ അധികാരങ്ങള്‍ നിലനിര്‍ത്തിയും ഭൗതികവും ലൗകികവുമായ അധികാരങ്ങള്‍ ഒഴിവാക്കിയുമുള്ള സഭാഭരണഘടനാ ഭേദഗതി ചെയ്തതായി ക്നാനായ സമുദായ സെക്രട്ടറി ടി.ഒ.എബ്രഹാം പറഞ്ഞു.
അന്ത്യോഖ്യന്‍ പാത്രീയാര്‍ക്കീസ് ബാവായെ തെറ്റിദ്ധരിപ്പിച്ച് സഭയില്‍ പ്രതിസന്ധി സൃഷ്ടിച്ച സഹായമെത്രാന്മാരെ സഭയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കില്ല. ഇവരുടെ കല്പനകള് അംഗീകരിക്കാനാവില്ലെന്നാണ് ക്നാനായ അസോസിയേഷന് യോഗത്തിന്റെ തീരുമാനം. ഓണ്‍ലൈനായിട്ടായിരുന്നു യോഗം. 365 പേര് പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാര്‍ സേവേറിയോസിനെ അനുകൂലിച്ചു.
അതേസമയം കോട്ടയം: അസോസിയേഷന് യോഗത്തിലെ തീരുമാനങ്ങളെ വിമര്‍ശിച്ച് ക്നാനായ സഭ സഹായ മെത്രാന്മാര് രംഗത്ത്. തീരുമാനങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മാര്‍ സേവേറിയോസ് വിരുദ്ധപക്ഷം പറഞ്ഞു. ഭരണഘടനയ്ക്ക് എതിരായ തീരുമാനങ്ങളാണ് എടുത്തത്. അതുകൊണ്ടുതന്നെ അന്ത്യോഖ്യന്‍ ബന്ധത്തെ നിയന്ത്രിക്കുന്ന തീരുമാനങ്ങള്‍ അസോസിയേഷന് എടുക്കാനാകില്ലെന്നും വിരുദ്ധപക്ഷക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: