പത്തനംതിട്ട: അടൂര്‍ ഇ.വി. കലാമണ്ഡലം നല്കുന്ന കലാരത്ന പുരസ്‌കാരം പിന്നണി ഗായകന്‍ വിജയ് യേശുദാസിന്. ഒരുലക്ഷം രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം 25ന് വൈകിട്ട് 3ന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സര്‍ഗോല്‍സവം പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ നല്‍കും.
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ശ്രേഷ്ഠശ്രീ അവാര്‍ഡ് ഡോ. ഷാജി പാലങ്ങാട് (കിംസ് ഹോസ്പിറ്റല്‍), ഡോ. കുമാര്‍ വി., രേണുക ഗിരിജന്‍, മുണ്ടക്കയം അപ്പുക്കുട്ടന്‍ എന്നിവര്‍ക്ക് ഡെ. സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നല്‍കും. ഉച്ചക്ക് ഒന്നിന് നടക്കുന്ന സമാരംഭ സമ്മേളനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഉദ്ഘാടനം ചെയ്യും. 3ന് സാംസ്‌കാരിക സമ്മേളനം നടക്കും. കളക്ടര്‍ എസ്. പ്രേംക്യഷ്ണന്‍, വി.എ. സൂരജ്, കെ.പി. ഉദയഭാനു, എ.പി. ജയന്‍, പഴകുളം ശിവദാസന്‍, പി.ബി. ഹര്‍ഷകുമാര്‍, പ്രൊഫ. ടി.കെ.ജി. നായര്‍, ദിവ്യ റെജി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫാ. ഗീവര്‍ഗീസ് ബ്ളാഹേത്ത്, കെ.ജി. വാസുദേവന്‍, സൂര്യന്‍ മഠത്തിലേത്ത്, ഡി. ദിനരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: