ബെര്‍ലിന്‍: യൂറോ കപ്പിനുശേഷം ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ജര്‍മനിയുടെ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ്. യൂറോ ചാമ്പ്യന്‍ഷിപ്പോടെ സജീവ ഫുട്ബോള്‍ അവസാനിപ്പിക്കുമെന്ന് 34കാരനായ റയല്‍ മാഡ്രിഡ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2014 ജൂലൈ 17ന് റയല്‍ മാഡ്രിഡിലെ അരങ്ങേറ്റം എന്റെ ഫുട്ബോള്‍ ജീവിതത്തെയും വ്യക്തിജീവിതത്തെയും മാറ്റിമറിച്ചു. ലോകത്തെ ഒരു വന്‍ ക്ലബിലെ അധ്യായത്തിന്റെ തുടക്കമായിരുന്നു അത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, സീസണിന്റെ അവസാനത്തില്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. എന്നെ വിശ്വസിക്കുകയും തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്തവര്‍ക്ക് നന്ദി. ആദ്യാവസാനംവരെ തന്ന സ്നേഹത്തിനും സന്തോഷത്തിനും മാഡ്രിഡിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദി. അതേസമയം യൂറോ കപ്പിനുശേഷം സജീവ ഫുട്ബോള്‍ അവസാനിപ്പിക്കുകയാണെന്നുകൂടി അര്‍ഥമാക്കുന്ന തീരുമാനമാണിത്. ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, റയല്‍ മാഡ്രിഡാണ് എന്റെ അവസാനത്തെ ക്ലബ്. അതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഇത് ഞാന്‍ ശരിയെന്ന് മനസ്സിലാക്കിയ എന്റെ സ്വയം തീരുമാനമാണ്. കരിയറില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമയത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം’ ക്രൂസ് കുറിച്ചു.
2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗമായിരുന്നു ക്രൂസ്. റയല്‍ മാഡ്രിഡിനൊപ്പം നാലുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ക്രൂസിന്, ഒരവസരം കൂടി മുന്നില്‍ നില്ക്കുന്നു. ജൂണ്‍ ഒന്നിന് വെംബ്ലിയില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ നടക്കുന്ന ചാമ്പ്യന്സ്ലീഗ് ഫൈനലില്‍ കിരീടമുയര്‍ത്തി ക്ലബ് കരിയര്‍ അവസാനിപ്പിക്കാനായിരിക്കും ക്രൂസിന്റെ ശ്രമം. നാലുതവണ ലാലിഗയും ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്നുതവണ ബുണ്ടസ്ലിഗയും നേടിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: