മുംബൈ: മുംബൈയിലെ ജൂനിയര്‍ കോളെജിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് ഹിജാബും ബുര്‍ഖയും വിലക്കി മുംബൈയിലെ ചെമ്പൂര് ആചാര്യ മറാത്തെ കോളെജ്. പകരം പുതിയ ഡ്രെസ് കോഡ് അവതരിപ്പിച്ചിരിക്കുകയാണ് കോളെജ്.
പെണ്‍കുട്ടികളോട് കോളെജ് നിര്‍ദേശിക്കുന്ന ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നും കോളെജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഡ്രേസ് കോഡ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.
ബുര്‍ഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി തുടങ്ങി മതം വെളിവാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ കോളെജില്‍ പ്രവേശിക്കരുതെന്ന് കോളെജ് പുറത്തിറക്കിയ മാര്ഗ്ഗനിര്ദേശത്തില് പറയുന്നു.
ഇതിനെതിരെ 30 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തെങ്കിലും കോളെജ് അധികൃതര്‍ നിയമം മാറ്റാന്‍ തയ്യാറായില്ല. ഇതേ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കോളെജില്‍ നിന്നും പുറത്തുപോയിരിക്കുകയാണ്. പക്ഷെ ജൂണ്‍ മുതല്‍ എന്തായാലും പുതിയ ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോളെജ് അധികൃതര്‍. 2023ലാണ് മുംബൈയിലെ ജൂനിയര്‍ കോളെജില്‍ ബുര്‍ഖ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: